Thursday, July 5, 2012



 "മിതശീതോഷ്മം നമ്മുടെ കേരള നാട് " ഒക്കെ ഒരോര്‍മ്മ മാത്രം , എങ്കിലും വീണ്ടും ഒരു മഴയെത്തി 

Sunday, April 5, 2009

ഇളങ്കാറ്റല്ലേ ഞാന്‍?





എന്റെ കാഴ്ചകളെല്ലാംചെന്നൂമുട്ടുന്നത്‌ നിന്റെ ഹൃദയത്തിലാണ്‌

എന്റെ കേള്‍വികളെല്ലാംമധുരമാക്കൂന്നത്‌ നിന്റെ മൗനമാണ്‌

എന്റെ മൊഴികളെല്ലാംപ്രതിധ്വനിക്കൂന്നത്‌ നിന്റെ ചുണ്ടിലാണ്‌

എന്റെ സ്പര്‍ശങ്ങളെല്ലാംചിന്നിച്ചിതറൂന്നത്‌ നിന്റെ തീരത്താണ്‌

എന്റെ നിശ്വാസങ്ങളെല്ലാംതിരിച്ചുപോകൂന്നത്‌ നിന്റെ കടലിലേക്കാണ്‌

എന്റെ മണങ്ങളെല്ലാംപൊതിയുന്നത്‌ നിന്റെ ഉടുപ്പാണ്‌

എന്റെ രുചികളെല്ലാം ഒഴുകിത്തേടുന്നത്‌ നിന്റെ മാംസത്തെയാണ്‌

എന്റെ യാത്രകളെല്ലാംചുരുണ്ടുകൂടുന്നത്‌ നിന്റെ രാഗത്തിലാണ്‌

എന്റെ ജീവനത്രയുംഒളിച്ചിരിക്കൂന്നത്‌ നിന്റെ ഒഴിഞ്ഞ സ്വപ്നങ്ങളിലാണ്‌

തുളയടഞ്ഞ മുളന്തണ്ടിലകപ്പെട്ടഇളങ്കാറ്റല്ലേ ഞാന്‍?

Tuesday, February 17, 2009

പോയകാലത്തിന്റെ ഓര്‍മകളില്‍ നിന്ന്... ௧௨...

ഇലകളില്‍ കാറ്റു വീണു ചിരിച്ച തളിര്‍ മരങ്ങളും... ഒര്‍മകളുടെ വഴിയോരങ്ങളില്‍ എന്നെ പിടിച്ചിരുത്തിയ സിമന്റ്‌ ബെഞ്ചും എല്ലാം എല്ലാം ഇനി വിസ്മൃതിയില്‍...!!! പറഞ്ഞു തീര്‍ക്കാന്‍ ഇനി എത്ര വിശേഷങ്ങള്‍...നമുക്കു തുടരാം...! പോയകാലത്തിന്റെ ഓര്‍മകളില്‍ നിന്ന്... വരും കാലത്തിന്റെ മധുരങ്ങളിലേക്ക്‌.... ഈ യാത്ര......!!!ഇവിടിരുന്നെനിക്കെന്റ്റെ നാട് കാണാംമുറ്റത്ത് പരിമളം പരത്തും കുടമുല്ല കാണാം..സൂര്യനെ പ്രണയിക്കും സൂര്യകാന്തി കാണാം..ചെം പനിനീര് മണമുള്ള റോസുകാണാം..പിന്നെ ഇതെല്ലാം തഴുകി കടന്നുവന്ന്-എന്നെ തലോടുന്ന ഈ ഇളം കാറ്റിലൂടെ-നിക്കെന്റ്റെ വീടു കാണാം.പിന്നെ..നിങ്ങളോരോരുത്തരേയുമെനിക്കു കാണാം.................ഈ ഭൂമിയില്... ഒരു പുഴ പോലെ...ചിലപ്പോള്‍ ‍വറ്റിവരണ്ടും....ചിലപ്പോള്‍ ‍നിറഞ്ഞു കവിഞ്ഞും...മറ്റുചിലപ്പോള്‍ ‍കാറ്റിന്റെ കൈകളില്‍ ഊഞ്ഞാലാടിയും...അങ്ങിനെ ഒഴുകിനീങ്ങുന്ന ജീവിതം .....പൂക്കളെയും പുഴകളെയും, മഴയേയും മരങ്ങളെയും ..ഒരുപാടിഷ്ട്ടപ്പെടുന്ന ഒരു പാവം പയ്യന്‍ ഞാന് ഇവിടെ... വസന്തം പോലെ ഒരു സന്ധ്യയെ പോലെ.........നിലാവില്‍ പൂക്കും കണിമുല്ലയെ പോലെ........വാക്കുകള്ക്ക് വരച്ചു കാണിക്കാന്കെഴിയാത്ത സൗഹൃദത്തിന്, മിഴികള്ക്കുമ മറച്ചു പിടിക്കാന് കഴിയാത്ത കണ്ണുനീര് തുള്ളികള്ക്ക് , ജന്മാന്തരങ്ങള്ക്ക്പ്പുറത്ത് പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുനര്ജതന്മത്തിന്, വിങ്ങലുകളില്ലാതെ കണ്ണീരില്ലാതെ പുഞ്ചിരിയില് പൊതിഞ്ഞെടുത്ത വേര്പാലടിന്, കണ്ണില് നിന്നും കണ്ണിലേക്കും,കരളില് നിന്നും കരളിലേക്കും ഒഴുകിയിരുന്ന സ്നേഹ പ്രവാഹത്തിന്റെ ഓര്മുക്കായ്....ഒരിക്കലും ഓര്ത്തെ്ടുക്കാന് അരുതാത്ത ഓര്മക്കായ് മനസ്സിലായവര്ക്കും ,മനസ്സിലാകാത്തവര്ക്കും ,പ്രശംസിച്ചവര്ക്കും വിമര്ശി്ച്ചവര്ക്കും ഇനി വരാനിരിക്കുന്നവര്ക്കും വായിക്കാനിരിക്കുന്നവര്ക്കുംര എന്റെ ലോകത്തിലേക്കു സ്വാഗതം !!നാട്ടുമാവിന് ചുവട്ടിലെ കണ്ണിമാങ്ങകള് പെറുക്കിയും പൂപറിച്ചും പൂപ്പാടകള് പെറുക്കിയും നടന്നിരുന്ന കാലം ഇനി ഒരിക്കലും എന്നെ തേടിവരാത്ത എന്റെന ബാല്യം, ദശാബ്ദങ്ങള് പലതുകഴിഞ്ഞെങ്കിലും ഇന്നും മറക്കാത്ത ആ ബാല്യം.!! ആ നീലിമയില് അറിയാതെ അലിഞ്ഞുഇല്ലാതാകുന്നുവോ ഞാന്... പ്രിയമാര്ന്ന ആ യാമത്തിലേക്ക് ഞാന് അലിയുകയാണൊ...സ്വപ്നങ്ങള് പൂക്കുന്ന ആ കളിയരങ്ങില് ഒരിക്കല് കൂടെ എത്താന് കഴിയുമായിരുന്നെങ്കില്............... എന്ന്, നിങ്ങളുടെ സ്വന്തം സഹോദരന്‍ അജ്മല്‍............

Saturday, November 22, 2008

ടുഡേ ഫന്‍

Indian Cricket Team !!
Sachin's favourite bird - 'duck'.
What does Sachin love flying?- his middle stump.
What should Dravid do now?go in for a max life insurance!

Wednesday, November 19, 2008

കാഴ്ച ........

“കണ്ണുള്ളവര്‍ കാണട്ടേ!!
കാണാനാഗ്രഹിക്കാത്തവര്‍ കണ്ണടയ്ക്കട്ടേ!
കണ്ണുകള്‍ തന്നിരിക്കുന്നത്കാണാന്‍ മാത്രമല്ല!
കാണാന്‍ പാടില്ലാത്തതിനെതിരെകണ്ണടയ്ക്കാനും കൂടെയാണ്!!!!!“

Sunday, November 2, 2008

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്

ഇന്ത്യയിലെ ഒരു മുസ്ലീം രാഷ്ട്രീയ കക്ഷിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് (ആംഗലേയം:Indian Union Muslim League - IUML). പ്രധാനമായും കേരളത്തില്‍ വേരുകളുള്ള ഈ പാര്‍ട്ടി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത് ‘മുസ്ലിം ലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി എന്ന പേരിലാണ്. എം. മുഹമ്മദ് ഇസ്മായില്‍ സാഹിബ് ആണ് 1948 മാര്‍ച്ച് 10-നു മുസ്ലീം ലീഗ് സ്ഥാപിച്ചത്. മുസ്ലിം ലീഗിന്റെ ഇപ്പോഴത്തെ നേതാവ് ജി.എം ബനാത്ത്‌വാലയാണ്.

ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണമുന്നണിയായ ഐക്യ പുരോഗമനസഖ്യത്തിലെ ഒരു അംഗമാണ് മുസ്ലീം ലീഗ്. കേന്ദ്ര കാബിനറ്റില്‍ മുസ്ലീം ലീഗില്‍ നിന്നും ഒരു സഹമന്ത്രിയുമുണ്ട്; ഇ. അഹമ്മദ്.

------------------------------------------------------------------------------------------------------------------------------------------------------------

ചരിത്രം:-

ഇന്ത്യ സ്വതന്ത്രയായതിന്റെ പിറേറ വര്‍ഷം ചെന്നൈയിലെ രാജാജി ഹാളില്‍ മാര്‍ച്ച് 10, 1948 നടന്ന സമ്മേളനത്തില്‍ മുസ്ലീം ലീഗ് സ്ഥാപിതമായി. ഇന്ന് ബംഗ്ലാദേശിന്റെ തലസ്ഥാനമായ ഢാക്കയില്‍ 1906ല്‍ ചേര്‍ന്ന യോഗം മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ സംഘടനക്ക് രൂപം നല്‍കി. അവിഭക്തഭാരതത്തിലെ മുസ്ലീം ജനതയെ കൂട്ടിയിണക്കി പുരോഗതിയിലേക്ക് നയിക്കുകയായിരുന്നു ഢാക്കാസമ്മേളനത്തിന്‍റെ ലക്ഷ്യം. രാഷ്ട്രീയവും സാമൂഹികവും സാംസ്ക്കാരികവുമായ തുറകളില്‍ ലക്ഷ്യബോധത്തോടെ മുന്നേറിയ ആ സംഘടന സ്വാതന്ത്ര്യപൂര്‍വ്വഭാരതത്തില്‍ മഹത്തായ ദൗത്യങ്ങള്‍ നിര്‍വ്വഹിച്ചു. സ്വതന്ത്രഭാരതത്തിലെ മുസ്ലീം ലീഗിന്‍റെ ചരിത്രം ജനാധിപത്യവ്യവസ്ഥയില്‍ മതേതരത്വത്തിന്‍റെയും മൈത്രിയുടെയും മഹാസന്ദേശമുയര്‍ത്തിപ്പിടിച്ച് ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള വേദിയായി അത് ക്രിയാത്മകമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.രാജാജി ഹാളില്‍ തന്നെയിരുന്നു 1948 ലെ രൂപവത്ക്കരണ സമ്മേളനവും 1999ല്‍ മുസ്ലീം ലീഗിന്‍റെ സുവര്‍ണ്ണജൂബിലി ആഘോഷവും. ലോകചരിത്രത്തിലെ തന്നെ ഏററവും മഹത്തായ സ്വാതന്ത്ര്യസമരത്തിന്‍റേയും സാമ്രാജ്യവിരുദ്ധ മുറേറത്തിന്‍റേയും രാജ്യത്തെ ചോരയില്‍ കുളിപ്പിച്ച വിഭജനത്തിന്‍റെ മുറിവുകളുടെയും അഭയാര്‍ത്ഥി പ്രവാഹത്തിന്‍റേയും അന്തരീക്ഷത്തിലാണ് രാജാജി ഹാളില്‍ മുസ്ലീം ലീഗ് പിറന്നത്.

വേദനയും കാലുഷ്യവും നിറഞ്ഞുനിന്ന രാഷ്ട്രീയ- സാമൂഹികാന്തരീക്ഷത്തില്‍ പരമകാരുണ്യത്തിന്‍റെയും ലക്ഷ്യദാര്‍ഢ്യത്തിന്‍റെയും താഴാത്ത കൊടിപ്പടമുയര്‍ത്തി മുന്നേറുകയായിരുന്നു അതിന്‍റെ ചരിത്ര ദൗത്യം. അപകോളനീകരണം പ്രക്രിയയുടെ പശ്ചാത്തലത്തില്‍ പുതിയ ഭാരതരാഷ്ട്രത്തിന്‍റെ സ്വത്വം ഉയര്‍ത്തിപ്പിടിക്കുതിനൊപ്പം മുസ്ലീം ന്യൂനപക്ഷത്തിന്‍റെ സ്വത്വവും കാത്തുസൂക്ഷിക്കാനുള്ള ആ ദൗത്യം ലീഗ് ഏറെറടുത്തു. പ്രതിസന്ധികളും പ്രയാസങ്ങളും നിറഞ്ഞ ഒരു കാലഘട്ടത്തില്‍ ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷത്തിന് പ്രതീക്ഷകളുടെ തുരുത്ത് തീര്‍ക്കുകയായിരുന്നു മുസ്ലീം ലീഗ്. അക്കാലത്ത് പ്രബല ദേശീയ പത്രങ്ങള്‍ ലീഗ് പിരിച്ചു വിടണമെ് വിളിച്ചു പറഞ്ഞിരിന്നു. സര്‍വ്വേന്ത്യാ മുസ്ലിം ലീഗ് നേതാക്കളായ ചിലര്‍ പോലും ലീഗ് പിരിച്ചു വിടാന്‍ വേണ്ടി കവന്‍ഷനുകള്‍ വിളിച്ചു. മൗലാനാ ആസാദ് ഡല്‍ഹിയില്‍ അത്തരം ഒരു കവെന്‍ഷന്‍ വിളിച്ചപ്പോള്‍ കല്‍ക്കത്തയില്‍ ബംഗാള്‍ പ്രധാനമന്ത്രിയായിരു സഹീദ് ഹുസയിന്‍സുഹ്രവര്‍ദിയായിരുന്നു മറ്റൊരു കവെന്‍ഷന്‍ വിളിച്ചത്. ബോംബയിലെ മുസ്ലിം ലീഗ് നേതാവായിരു എ.കെ.ഹാഫിസ്കയുടെ നേതൃത്വത്തില്‍ ലീഗ് പിരിച്ചു വിടല്‍ നടന്നു.

മദിരാശി സംസ്ഥാനത്തില്‍ എല്‍.എം.അന്‍വര്‍, എസ്.എ.എം.മജീദ് തുടങ്ങിയ മുസ്ലീം ലീഗ് എം.എല്‍.എമാരാണ് ലീഗു വിട്ട് കോഗ്രസില്‍ ചേക്കേറിയത്. 1948 ന് മദിരാശി രാജാജി ഹാളില്‍ ചേര്‍ന യോഗത്തില്‍ മുസ്ലീം ലീഗ് നിലനിര്‍ത്തണെ പ്രമേയം അവതരിപ്പിച്ച പി.കെ.മൊയ്തീന്‍കുട്ടി സാഹിബ്, ലീഗ് എം.എല്‍.എ.മാരായിരു എ.കെ.കാദര്‍കുട്ടി സാഹിബ്, അഡ്വ: സി.വി.ഹൈദ്രോസ് സാഹിബ് തുടങ്ങിയവരൊക്കെ ലീഗ് വിട്ടു പോയി. കെ.കെ.അബു സാഹിബിനെ പോലുള്ള ചിലര്‍ സോഷ്യലിസ്റ്റ് പാര്ട്ടിയില്‍ ചേര്‍ന്നപ്പോള്‍ പലരും കോഗ്രസില്‍ അഭയം തേടി. പി.പി.ഹസന്‍കോയ സാഹിബ്, എസ്.എ.ജിഫ്രി തുടങ്ങിയ വാണിജ്യ വ്യവസായ പ്രമുഖരൊക്കെ സ്വാതന്ത്ര്യത്തിന് മുന്പ് ലീഗിലുണ്ടായിരുന്നു. മാറിയ സാഹചര്യത്തില്‍ അവരൊക്കെ മാറി. ചിലര്‍ രാഷ്ട്രീയം തന്നെ മതിയാക്കി. പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനിയായിരു ഹസ്രത്ത് മൊഹാനി ഇന്ത്യന്‍ യൂനിയന്‍ മുസ്ലീം ലീഗിന്‍റെ സ്ഥാപന സമ്മേളനത്തില്‍ പങ്കുവഹിച്ച നേതാവാണ്. ഗാന്ധിജി പൂര്‍ണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെടും മുന്പേ സന്പൂര്‍ണ്ണ സ്വാതന്ത്ര്യ പ്രമേയം 1922ല്‍ അഹമ്മദാബാദ് കോഗ്രസ് സമ്മേളനത്തില്‍ അവതരിപ്പിച്ച വിപ്ലവകാരി, അദ്ദേഹം പോലും രാഷ്ട്രീയം മതിയാക്കുകയായിരുന്നു. ചൗധരി ഖാലിഖ്സ്സമാനെപോലുള്ള മുതര്‍ന്ന ഉത്തരേന്ത്യന്‍ നേതാക്കള്‍ പാക്കിസ്ഥാനിലേക്കു പോയി. മലബാറിലെ ലീഗിന്‍റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരു സത്താര്‍സേട്ട് സാഹിബടക്കം അക്കൂട്ടത്തിലുണ്ടായിരുന്നു. മുസ്ലീം ലീഗ് നേതാക്കളുടെ തലോടലേറ്റ് വളര്‍ന്നുവന്ന ചില പ്രമുഖ മുസ്ലിം സ്ഥാപനങ്ങള്‍ പോലും ലീഗുമായി ബന്ധമില്ലെ് തെളിയിക്കാന്‍ അക്കാലത്ത് നടത്തിയ ശ്രമത്തിന്‍റെ രേഖകള്‍ കാണാമായിരിന്നു. പൊതുവില്‍ പണക്കാരും പ്രഭുക്കളും നാടുവാഴികളും ജന്മിമാരുമായ പലരും ലീഗിനെ കയ്യൊഴിയുകയായിരുന്നു.

ചരിത്ര നേട്ടങ്ങള്‍:----

കേരളത്തില്‍

മുസ്ലീം ലീഗ് കേരളത്തിലെ പ്രതിപക്ഷ മുന്നണിയായ ഐക്യ ജനാധിപത്യമുന്നണിയിലെ അംഗമാണ്. മുന്നണിയില്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ പ്രധാനപ്പെട്ട രണ്ടാമത്തെ കക്ഷിയുമാണ്. മുസ്ലിം ലീഗിന്റെ കേരള സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങളും, ഖജാന്‍ജി പി. കെ. കുഞ്ഞാലിക്കുട്ടിയുമാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക .... www.iuml.com

Tuesday, October 28, 2008

അവുല്‍ ഫകീര്‍ ജൈനുലബ്ദീന്‍ അബ്ദുല്‍കലാം




ഇന്ത്യന്‍ ശാസ്ത്രത്തിന്റെ മഹാത്മാ ഗാന്ധി എന്നറിയപ്പെടുന്ന കലാമിണ്ടേ പൂര്ണ്ണ നാമം അവുല്‍ ഫകീര്‍ ജൈനുലബ്ദീന്‍ അബ്ദുല്‍കലാം എന്നാണ്.


അദ്ദേഹത്തിന്റെ പിതാവിന്റെ പേരിന്റെ ചുരുക്കഴുതാണ് എ. പി . ജെ.


അബ്ദുല്‍ കലാമിന്റെ മാതാവിന്റെ പേര് ആസിയമ്മല്‍ എന്നാകുന്നു. തമിള്‍നാട്ടിലെ രാമെസ്വരതാണ് അബ്ദുല്‍ കലാം ജനിച്ചത്‌ കുട്ടിക്കാലത്തെ അദ്ദേഹത്തിന്റെ വിളിപ്പേരു അബ്ദുല്‍ എന്നായിരുന്നു.ഓടുന്ന തീവണ്ടിയില്‍ നിന്നും എറിയുന്ന പത്രക്കെട്ടുകള്‍ ശേങരിക്കുകയായിര്‍ുന്നു ഇദ്ധേഹം ആദ്യം ചെയ്താ ജോലി . പിന്നീട് അദീഹം ഒട്ടേറെ ബഹുമതികള്‍ നേടി. ഇന്ത്യയുടെ പ്രസിടണ്ടായ ആദ്യ ശാസ്ത്രഞ്ഞനാനദ്ദേഹം . ഇന്ത്യന്‍ മിസൈലുകളുടെ പിതാവ്, മിസൈല്‍ മനുഷ്യന്‍ എന്നിങ്ങനെയും അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്.
2002 ജൂലൈ 22 നാണ്‌ ഉര്‍ജ്വസലനും നിരന്ദര പരിശ്രമിയും കവിയും തത്വചിണ്ടകനും ശാസ്രജ്ഞനും ആയ അബ്ദുല്‍ കലാം ഇന്ത്യയുടെ പ്രസിടന്റായി എത്തുന്നത്‌. (തുടരും )